Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian External Affairs

Europe

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ പോ​ള​ണ്ടി​ലും യുക്രെ​യ്നി​ലും; സ​മാ​ധാ​ന ദൗ​ത്യ​ത്തി​ൽ നി​ർ​ണായ​ക നീ​ക്ക​ങ്ങ​ളു​മാ​യി മോ​ദി സ​ർ​ക്കാ​ർ

വാ​ർ​സോ/​കീ​വ്: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പോ​ള​ണ്ടി​ലെ​ത്തി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഉ​ക്രെ​യ്നും സ​ന്ദ​ർ​ശി​ക്കും. കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്കെ​ക്കി​ൽ ന​ട​ന്ന ഷാ​ങ്ഹാ​യ് കോ​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ  ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ജ​യ്ശ​ങ്ക​റി​ന്‍റെ ഈ ​യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​നം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

വാ​ർ​സോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​യെ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ നീ​ത ഭൂ​ഷ​ൺ സ്വീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഈ ​ന​യ​ത​ന്ത്ര പ​ര്യ​ട​നം ശ​നി​യാ​ഴ്ച വ​രെ നീ​ളും.

പോ​ള​ണ്ട് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ റാ​ദോ​സ്ലാ​വ് സി​ക്കോ​ർ​സ്കി​യു​മാ​യും തു​ട​ർ​ന്ന് ഉ​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ൻ​ഡ്രി സി​ബി​ഹ​യു​മാ​യും ജ​യ്ശ​ങ്ക​ർ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

യു​ക്രെ​യ്നി​ൽ തു​ട​രു​ന്ന ​അ​ന​ന്ത​മാ​യ യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ക്ക​ണം​ എ​ന്ന് പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​നി​ർ​ണായ​ക സ​ന്ദേ​ശ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ വ​ഹി​ക്കേ​ണ്ട പ​ങ്കി​നെ​ക്കു​റി​ച്ച് കീ​വി​ലെ ച​ർ​ച്ച​ക​ളി​ൽ വി​ശ​ദ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ക്കും.

സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ താ​ല്പ​ര്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റിന്‍റെ ഓ​ഫീസി​ലെ ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ഹെ​ഡ് സെ​ർ​ഗി കി​സ്ലി​റ്റ്സ്യ വ്യ​ക്ത​മാ​ക്കി.

 സെ​ൻ​ട്ര​ൽ, ഈ​സ്റ്റേ​ൺ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് ഈ ​പ​ര്യ​ട​നം. പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ൾ​ഡ് ട​സ്കി​ന്റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും വാ​ർ​സോ​യി​ൽ ച​ർ​ച്ച​യാ​കും.

റ​ഷ്യ​യു​മാ​യു​ള്ള അ​ടു​ത്ത സൗ​ഹൃ​ദം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ത​ന്നെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും യു​ക്രെ​യ്നു​മാ​യും സ​ജീ​വ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര സ​മ​വാ​ക്യ​ങ്ങ​ളു​ടെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി ജ​യ്ശ​ങ്ക​റിന്‍റെ ഈ ​സ​ന്ദ​ർ​ശ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Latest News

Corehub Up